കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര യോഗം

Update: 2016-04-23 22:40 GMT
Editor : admin
കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര യോഗം

കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര ജില്ലാ കമ്മറ്റി യോഗം ചേരും.

കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഇന്ന് സിപിഎം അടിയന്തര ജില്ലാ കമ്മറ്റി യോഗം ചേരും. രാവിലെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് യോഗം. ഐഎന്‍എല്ലില്‍ നിന്ന് സിപിഎം ഏറ്റെടുത്ത മണ്ഡലത്തില്‍ മുന്‍ ഏരിയാ സെക്രട്ടറി പി ഹരീന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രനായി ഒരു വിഭാഗം രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മറ്റി ചേരുന്നത്.

ഇതിനിടയില്‍ കെ കെ ഷൈലജയെ കൂത്തുപറമ്പില്‍ മത്സരിപ്പിക്കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. നേരത്തെ ഷൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ കൂത്തുപറമ്പില്‍ കെ പി മോഹനനെതിരെ ഷൈലജയെ മത്സരിപ്പിച്ചാല്‍ വിജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പേരാവൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ കണ്ടെത്തേണ്ടിവരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News