കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: ഇനി നിര്‍ണായക ചര്‍ച്ച ഡല്‍ഹിയില്‍

Update: 2016-04-26 04:40 GMT
Editor : admin
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: ഇനി നിര്‍ണായക ചര്‍ച്ച ഡല്‍ഹിയില്‍

നിരവധി തവണ വിജയിച്ചവര്‍, ആരോപണവിധേയര്‍ എന്നിവരെ ഒഴിവാക്കണമെന്ന മാനദണ്ഡം ഡല്‍ഹി ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കും.

Full View

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഡല്‍ഹിയിലാണ് നടക്കുക. എ, ഐ ഗ്രൂപ്പുകളിലെ പ്രധാനികളെ ഒഴിവാക്കുന്നത് തടയാന്‍ ഇരുഗ്രൂപ്പുകളും തന്ത്രം മെനയുന്നുണ്ട്.

വലിയ തോതിലുള്ള വെട്ടിചുരുക്കല്‍ നടത്താത്ത സ്ഥാനാര്‍ഥി ലിസ്റ്റുമായാണ് ഡല്‍ഹി ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ പോകുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച എ, ഐ ഗ്രൂപ്പുകളും വി എം സുധീരനും തമ്മിലുള്ള തര്‍ക്കം ഡല്‍ഹി ചര്‍ച്ചകളിലായിരിക്കും നിഴലിക്കുക. നാലിലധികം തവണ വിജയിച്ചവരെ ഒഴിവാക്കുക, ഗുരുതര ആരോപണങ്ങളും വിവാദങ്ങളിലും പെട്ടവരെ ഒഴിവാക്കുക എന്നതിലൂടെ ഇരു ഗ്രൂപ്പുകളിലെയും പ്രമുഖരെ കെപിസിസി നേതൃത്വം ലക്ഷ്യം വെക്കുന്നതായി സൂചനയുണ്ട്. കെ ബാബു, കെ സി ജോസഫ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവര്‍ ഒഴിവാക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇവരുടെ മണ്ഡലങ്ങളില്‍ രണ്ടും മൂന്നും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഇരുഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തുണ്ട്.

Advertising
Advertising

കെപിസിസി നേതൃത്വം ഉന്നയിക്കുന്ന മാനദണ്ഡം നടപ്പാക്കുകയാണെങ്കില്‍ തന്‍റെ പേരും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറയാന്‍ ഇടയുണ്ട്. ഇത്തരത്തില്‍ ഇരുഗ്രൂപ്പിലെയും പ്രമുഖരെ സംരക്ഷിക്കുക, സുധീരന്‍ അനുകൂലികളെ കുറക്കുക എന്നിവ ഗ്രൂപ്പ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നു. അതേസമയം ഭരണതുടര്‍ച്ചക്ക് ഏറ്റവും മികച്ച സ്ഥാനാര്‍ഥി നിരയെ പ്രഖ്യാപിക്കണമെന്നതായിരിക്കും കെപിസിസി നേതൃത്വത്തിന്‍ര നിലപാട്. പ്രമുഖരെ ഒഴിവാക്കുന്നതോടെ അവസരം ലഭിക്കുന്ന ഇരു ഗ്രൂപ്പിലെയും രണ്ടാം നിരയുടെ പിന്തുണയും സുധീരന്‍പക്ഷം പ്രതീക്ഷിക്കുന്നുണ്ട്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News