മയക്കുമരുന്ന് കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നത് കടത്തുകാര്‍‍ മാത്രം

Update: 2016-07-30 09:17 GMT
മയക്കുമരുന്ന് കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നത് കടത്തുകാര്‍‍ മാത്രം

അധികാരവുമായി അടുപ്പമുള്ളവരും സ്വാധീനശക്തിയുള്ളവരുമായ ഉല്‍പാദകരും വിതരണക്കാരും പലപ്പോഴും രക്ഷപ്പെടുന്നു. ഇവരെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ട് വരാന്‍ കഴിയാറില്ല.

Full View

മയക്കുമരുന്ന് കടത്ത് കേസില്‍ കടത്തുകാര്‍‍ മാത്രമാണ് പലപ്പോഴും പിടിക്കപ്പെടുന്നത്. അധികാരവുമായി അടുപ്പമുള്ളവരും സ്വാധീനശക്തിയുള്ളവരുമായ ഉല്‍പാദകരും വിതരണക്കാരും പലപ്പോഴും രക്ഷപ്പെടുന്നു. ഇവരെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ട് വരാന്‍ കഴിയാറില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ ഉപയോഗിക്കുന്ന ലഹരി വസ്തുക്കളില്‍ ഏറെയും എത്തുന്നത്. സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ ഉദ്പാദകരും വിതരണക്കാരും. കോളെജ് വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കമുള്ളവരെയാണ് ഇവര്‍ കടത്തുകാരായി ഉപയോഗിക്കുന്നത്. പരിശോധനകള്‍ നടക്കുമ്പോള്‍ പിടിയിലാകുന്നത് ഇത്തരത്തിലുള്ള കാരിയര്‍മാരായിരിക്കും. സ്വാധീനശേഷിയുള്ള വമ്പന്മാര്‍ രക്ഷപ്പെടുകയും ചെയ്യും. മയക്കുമരുന്നിന്റെ ഉത്പാദനകേന്ദ്രങ്ങളില്‍ വെച്ച് തന്നെ തടയാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നിയന്ത്രണം കൊണ്ട് വരാന്‍ കഴിയൂ എന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Advertising
Advertising

മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വലിയ ലാഭം പ്രതീക്ഷിച്ചാണ് പലരും കച്ചവടത്തിനിറങ്ങുന്നത്. ഇവരുടെ ലാഭക്കൊതിയില്‍ ഇരയാകുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവരും. നിയമം കര്‍ക്കശമായി നടപ്പാക്കിയില്‍ ഒരു പരിധി വരെ മയക്ക്മരുന്ന് വില്‍പ്പന നിയന്ത്രിക്കാനാകും. എന്നാല്‍ ഈ മേഖലയിലുള്ള ചില അന്താരാഷ്ട്ര കരാറുകള്‍ നിയമ പാലനത്തിനും തടസമാകുന്നുണ്ട്.

മയക്കുമരുന്ന് ഉല്‍പാദകരെയും വന്‍കിട വിതരണക്കാരെയും കൂടി നിയമത്തിന്‍റെ വലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാത്രമേ വിതരണം നിയന്ത്രിക്കാനാകൂ. ഒപ്പം ജനപങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുകയും വേണം.

Tags:    

Similar News