ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശമാണെന്ന് വിഎസ്

Update: 2017-02-19 20:08 GMT
Editor : admin
ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശമാണെന്ന് വിഎസ്

മന്ത്രിസഭ തീരുമാനങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം

Full View

ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മന്ത്രിസഭ തീരുമാനങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമാണെന്നായിരുന്നു ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയുടെ പരാമര്‍ശം. മന്ത്രിസഭയുടെ നിരവധി തീരുമാനങ്ങള്‍ നേരത്തെ വിവാദമായിരുന്നു. സീലിങ് പരിധി ലംഘിച്ച റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് ഇളവ് നല്‍കിയ ഉത്തരവ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇതിനെതിരെ ഗവര്‍ണര്‍ക്ക് കത്തയക്കുമെന്നും വി.എസ് പ്രസ്താവനയില്‍ അറിയിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News