ഡല്‍ഹി മയൂര്‍ വിഹാറില്‍ മലയാളി മരിച്ച നിലയില്‍

Update: 2017-02-20 17:28 GMT
Editor : Subin
ഡല്‍ഹി മയൂര്‍ വിഹാറില്‍ മലയാളി മരിച്ച നിലയില്‍

വീടിനകത്ത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു വിജയകുമാര്‍ കിടന്നിരുന്നത്. 10,000 രൂപയും ചുമരില്‍ സ്ഥാപിച്ചിരുന്ന ടിവിയും കാണാതായിട്ടുണ്ട്.

ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് വണ്ണില്‍ മലയാളി മരിച്ച നിലയില്‍. ആലുവ സ്വദേശി വിജയകുമാറിനെയാണ് കഴുത്തിലും വയറിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കൊലയാളിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഈസ്റ്റ് ഡല്‍ഹി ഡിസിപി റിഷിപാല്‍ പ്രതികരിച്ചു.

ഡല്‍ഹി മയൂര്‍ വിഹാര്‍ ഫോസ് വണ്ണിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്‍റില്‍ ഫ്ലാറ്റ് നമ്പര്‍ 129ലാണ് ഇന്ന് ഉച്ചക്കാണ് CGHS മുന്‍ ഉദ്യോഗസ്ഥന്‍ ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ വിജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു വിജയകുമാര്‍ കിടന്നിരുന്നത്. 10,000 രൂപയും ചുമരില്‍ സ്ഥാപിച്ചിരുന്ന ടിവിയും കാണാതായിട്ടുണ്ട്.

Advertising
Advertising

കൊലനടക്കുന്ന സമയത്ത് വിജയകുമാര്‍ വീട്ടില്‍ ഒറ്റക്കായിരുന്നു എന്നാണ് വിവരം. വീട്ടുവേലക്കാരി ഒഴികെ വീട്ടില്‍ ആരും വന്നിരുന്നില്ല. ശക്തമായ സുരക്ഷ സംവിധാനങ്ങളുള്ള അപ്പാര്‍ട്ട്മെന്‍റ് കൂടിയാണ് സമാചാര്‍. ടിവിയുമായി ഒരു സ്ത്രീ നടന്നുപോകുന്നത് അപ്പാര്‍ട്ട്മെന്‍റിലെ വിവിധ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ കൊലയാളിയെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. വീട്ടില്‍ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുണ്ടായിട്ടും ടിവിയും 10,000രൂപയും മാത്രമെടുത്തത് അന്വേഷണം വഴിതിരിച്ച് വിടാനാണോ എന്നും സംശയമുണ്ട്.

കൊലയാളിയെ സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമായതിനാല്‍ തന്നെ എത്രയും പെട്ടെന്ന് അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News