ജന്മദിനത്തിലും കര്‍മനിരതനായി വിഎസ്

Update: 2017-03-08 23:25 GMT
Editor : Sithara
ജന്മദിനത്തിലും കര്‍മനിരതനായി വിഎസ്

ആര്‍ഭാടങ്ങളില്ലാതെ വി എസ് അച്യുതാനന്ദന് മറ്റൊരു പിറന്നാള്‍ കൂടി.

Full View

ആര്‍ഭാടങ്ങളില്ലാതെ വി എസ് അച്യുതാനന്ദന് മറ്റൊരു പിറന്നാള്‍ കൂടി. തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിലും കര്‍മനിരതനായിരുന്നു വി എസ് അച്യുതാനന്ദന്‍. പിറന്നാള്‍ കേക്കിലും പായസത്തിലും ഒതുങ്ങി ആഘോഷങ്ങള്‍.

സമ്മേളന കാലമായതിനാല്‍ പിറന്നാള്‍ ദിനത്തിലും എട്ടരയോടെ വിഎസ് സഭയിലെത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെ അംഗങ്ങളെല്ലാം സഭയിലെ മുതിര്‍ന്ന അംഗത്തിന് ആശംസകള്‍ നല്‍കി. ഐടി മേഖലയിലെ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിഎസിന്റെ സബ്മിഷന്‍.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കുടുംബ ഡോക്ടര്‍ ഭരത് ചന്ദ്രന്‍ ബൊക്കയുമായെത്തി.

പിന്നെ പതിവ് പോലെ ലളിതമായ ഒരു ഊണ്‍, പായസവും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News