വെടിക്കെട്ടപകടം: കരാറുകാരനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
Update: 2017-04-22 15:25 GMT
പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കരാറുകാരന്റെ വീട്ടിലും ഗോഡൌണിലും കരാറുകാരനെ എത്തിച്ച് തെളിവെടുപ്പ് നടത്തി
പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കരാറുകാരന്റെ വീട്ടിലും ഗോഡൌണിലും കരാറുകാരനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് വര്‍ക്കലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വെടിമരുന്ന് വാങ്ങിയ ബില്ലുകള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ പൊലീസ് സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും പൊലീസില്‍ കീഴടങ്ങിയത്.