സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റുന്നതില്‍ സാങ്കേതികപ്രശ്നം

Update: 2017-05-03 04:01 GMT
Editor : Sithara
സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റുന്നതില്‍ സാങ്കേതികപ്രശ്നം

റവന്യൂ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുന്നതില്‍ സാങ്കേതികപ്രശ്നം നിലനില്‍ക്കുന്നു

റവന്യൂ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുന്നതില്‍ സാങ്കേതികപ്രശ്നം നിലനില്‍ക്കുന്നു. കഴിഞ്ഞ മന്ത്രിസഭ പ്രത്യേക ഉത്തരവിലൂടെ ഭൂമി കേസുകളില്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനായി നിയമിച്ച സുശീലഭട്ടിനെ മാറ്റണമെങ്കില്‍ പുതിയ മന്ത്രിസഭ പ്രത്യേക ഉത്തരവ് ഇറക്കണം. ഹാരിസണ്‍, മൂന്നാര്‍, ടാറ്റാ തുടങ്ങിയവയ്ക്കെതിരായ കേസുകളിലാണ് സര്‍ക്കാരിന് വേണ്ടി സുശീല ഭട്ട് മാത്രം ഹാജരാകുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്. കേസുകളില്‍ പല അഭിഭാഷകരും പല അഭിപ്രായങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുന്നത് ഒഴിവാക്കുന്നതിനാണ് കേസുകളെല്ലാം ഒരു അഭിഭാഷകയെ തന്നെ ഏല്‍പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News