600 രൂപ നല്‍കാന്‍ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്, ഇതെല്ലാം വെറുതെയാണെന്ന് ജനങ്ങള്‍ക്കറിയാം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര വലിയ പ്രഖ്യാപനമല്ലെന്നും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു

Update: 2026-03-08 12:53 GMT

കൊല്ലം: 600 രൂപയുടെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 600 രൂപയുടെ പെന്‍ഷന്‍ യുഡിഎഫ് ഭരണകാലത്ത് 18 മാസം കുടിശ്ശികയായിരുന്നെന്നും യുഡിഎഫ് പ്രഖ്യാപനങ്ങളൊന്നും നടപ്പാകുന്നതല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്ന് ഇനി വി.ഡി സതീശനും യുഡിഎഫും പറയരുതെന്നും ബാലഗോപാല്‍ പറഞ്ഞു.

'ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 രൂപ പെന്‍ഷന്‍ കൊടുക്കുമെന്നെല്ലാം പറഞ്ഞത്. യുഡിഎഫ് നല്‍കിയ പ്രഖ്യാപനങ്ങളൊന്നും നടപ്പാകാന്‍ പോകുന്നതല്ലെന്ന് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാവുന്നതാണ്. 600 രൂപയുടെ പെന്‍ഷന്‍ 18 മാസത്തോളം യുഡിഎഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നു. അതുപോലും മര്യാദയ്ക്ക് കൊടുക്കാന്‍ കഴിയാത്തവരാണ് 3000 കൊടുക്കുമെന്നൊക്കെ പറയുന്നത്'. മന്ത്രി പറഞ്ഞു.

Advertising
Advertising

കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര വലിയ പ്രഖ്യാപനമല്ലെന്നും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ മന്ത്രി കെ.ബി ഗണേഷ്‌കുമാറും വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കിയ കര്‍ണാടക ആര്‍ടിസി നഷ്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുക മാത്രമാണ് ചെയ്യുന്നതെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു.

ഇന്നലെ പുതുയുഗ യാത്രയുടെ സമാപനവേദിയിലായിരുന്നു രാഹുല്‍ ഗാന്ധി പ്രഖ്യാപനങ്ങള്‍ നടത്തിയത്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. കെ.എസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിലൂടെ യാത്രാസൗകര്യം വര്‍ധിക്കുകയും ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News