ആറന്‍മുള ജലോത്സവം ഇന്ന്

Update: 2017-05-15 01:37 GMT
Editor : Alwyn K Jose
ആറന്‍മുള ജലോത്സവം ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. 50 പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുക്കും.

Full View

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. 50 പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമാകുക. ഉച്ചയ്ക്ക് രണ്ടിന് കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ജലമേള ഉദ്ഘാടനം ചെയ്യും.

സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇത്തവണ ആറന്മുള ഉത്രട്ടാതി ജലമേള നടക്കുക. പമ്പയിലെ മണല്‍ പുറ്റില്‍ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണിത്. നദിയില്‍ തടസമായി നിന്ന മണല്‍പുറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. നാല് സ്പീഡ് ബോട്ട് ഉള്‍പ്പെടെ 12 സുരക്ഷ ബോട്ടുകള്‍ മേളയ്ക്ക് സുരക്ഷ ഒരുക്കും. 1000 പൊലീസുകാരെ വിന്യസിക്കും. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയുടെ തീരത്ത് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പരമ്പരാഗതരീതിയില്‍ തുഴയെറിഞ്ഞെത്തുന്ന പള്ളിയോടങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. എ,ബി ബാച്ചുകളിലെ വിജയിക്കള്‍ക്ക് മന്നം ട്രോഫിയാണ് നല്‍കുക.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News