ശിരുവാണി അണക്കെട്ട് പദ്ധതിയുമായി മുന്നോട്ട്പോകുമെന്ന് മുഖ്യമന്ത്രി
Update: 2017-06-05 12:36 GMT
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്ന് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിന്‍റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ശിരുവാണി അണക്കെട്ട് പദ്ധതിയുമായി മുന്നോട്ട്പോകുമെന്ന് മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാരിന്‍റേയും തമിഴ്നാടിന്‍റേയും സഹകരണത്തോടുകൂടിയായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകുക. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി . കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്ന് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.