ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനെ വിമര്‍ശിച്ച് പിണറായി
സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഓഫീസ് കേരളത്തില്‍ തുടങ്ങാനുള്ള അപേക്ഷ 2015 ജൂണില്‍ ലഭിച്ചതാണ്.
സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പിടുപ്പുകേട് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഓഫീസ് സംസ്ഥാനത്ത് തുടങ്ങാനുള്ള അപേക്ഷ തട്ടിക്കളിച്ചത് ഉദ്യോഗസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ പുറമേനിന്നുള്ള ഐടി വിദഗ്ധരുടെ സേവനം തേടുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ചുവപ്പ് നാടയില്‍ കുരുങ്ങി നിരവധി ഫയലുകള്‍ കെട്ടികിടക്കുന്നുണ്ടെന്ന പരാതികള്‍ ലഭിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശം ഉന്നയിച്ചത്. പേപ്പറുകളില്‍ നിന്ന് മാറി കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. സംസ്ഥാന പൊലീസ് സംഘടിപ്പിച്ച സൈബര്‍ ട്രെയിനിങ്ങ് വര്‍ക്ക്ഷോപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ വേദിയിലും, സദസ്സിലും ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശമെന്നത് ശ്രദ്ധേയമാണ്.