സദാചാര ഗുണ്ടായിസം: പെണ്‍കുട്ടിയുടെ പരാതി പൊലീസ് അട്ടിമറിച്ചെന്ന് ആക്ഷേപം

Update: 2017-08-25 13:05 GMT
Editor : Sithara
സദാചാര ഗുണ്ടായിസം: പെണ്‍കുട്ടിയുടെ പരാതി പൊലീസ് അട്ടിമറിച്ചെന്ന് ആക്ഷേപം
Advertising

പ്രതികള്‍ സംഘം ചേര്‍ന്ന് തന്നെ കടന്നുപിടിച്ചുവെന്ന് പരാതി നല്‍കിയിട്ടും ബലാല്‍സംഗ ശ്രമത്തിന് പൊലീസ് കേസെടുത്തില്ല

കൊല്ലം അഴീക്കല്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതി പൊലീസ് അട്ടിമറിച്ചെന്ന് ആക്ഷേപം. പ്രതികള്‍ സംഘം ചേര്‍ന്ന് തന്നെ കടന്നുപിടിച്ചുവെന്ന് പരാതി നല്‍കിയിട്ടും ബലാല്‍സംഗ ശ്രമത്തിന് പൊലീസ് കേസെടുത്തില്ല. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.

Full View

കൊല്ലം അഴീക്കല്‍ സദാചാര ഗുണ്ടായിസത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഇക്കഴിഞ്ഞ 17ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി ഇങ്ങനെയാണ്: "ഞാന്‍ 14ആം തിയതി സുഹൃത്തിനൊപ്പം അഴീക്കല്‍ ബീച്ച് കാണാന്‍ പോയി. ടൊയ്‌ലറ്റില്‍ പോകാനായി സമീപമുളള സ്ഥലത്തേക്ക് പോകവേ വഴിയില്‍ പരിചയമില്ലാത്ത രണ്ട് പേര്‍ എന്നെ കടന്നു പിടിച്ചു. ഞാന്‍ ബഹളം വച്ചപ്പോള്‍ അനീഷ് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അനീഷിനെ ഇവര്‍ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചു".

ഈ പരാതി പ്രകാരം ബലാല്‍സംഗ ശ്രമത്തിന് പ്രഥമദൃഷ്ട്യാ തന്നെ പൊലീസിന് കേസെടുക്കാന്‍ സാധിക്കുമായിരുന്നു. ഇതിന് പകരം സെക്ഷന്‍ 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. ഈ വകുപ്പ് അനുസരിച്ച് പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയൂളളൂ. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അനീഷിനെ പ്രതികള്‍ വളഞ്ഞിട്ട് തല്ലിയതായി പെണ്‍കുട്ടി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News