മധ്യകേരളത്തില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം

Update: 2017-08-26 11:56 GMT
മധ്യകേരളത്തില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം

തൃശൂര്‍ കൊടകര പോട്ടയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന് രണ്ട് വാഹന അപകടങ്ങളില്‍ മൂന്ന് മരണം. തൃശൂര്‍ കൊടകര പോട്ടയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂര്‍ ആശ്രമം ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു.

മാണിക്യമംഗലം സ്വദേശി സിത്താര്‍ തൃശൂര്‍ സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഹമ്പ് ചാടിയതിനെ തുടര്‍ന്നാണ് കാറിന്റെ നിയന്ത്രണംവിട്ടത്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍ കൊടകര പോട്ടയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. ഇരുപതിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഓടിക്കൊണ്ടിരുന്ന ലോറിയുടെ പുറകില്‍ ബസ് ഇടിക്കുകയായിരുന്നു.

Tags:    

Similar News