കൊല്ലത്ത് 90 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി
വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്
കൊല്ലം കടക്കലില്‍ 90 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസം രാത്രിയാണ് സംഭവം. പീഡനത്തിനിരയായ വൃദ്ധ ബന്ധുക്കളോട് കാര്യം പറഞ്ഞെങ്കിലും അപമാനം ഭയന്ന് ബന്ധുക്കള്‍ സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു.
സംഭവം പുറത്തായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം റൂറല്‍ എസ് പി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തില്‍ പോലീസ് വൃദ്ധയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തുടര്‍ന്ന് അയല്‍വാസിയായ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.