പിണറായി വിജയന്‍ ഇന്ന് മലപ്പുറത്ത്

Update: 2017-12-04 16:09 GMT
Editor : Muhsina
പിണറായി വിജയന്‍ ഇന്ന് മലപ്പുറത്ത്

യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലും ഇന്ന് മണ്ഡല പര്യടനം തുടരും.

തെരഞ്ഞെടുപ്പു പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മലപ്പുറത്തെത്തും. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലും ഇന്ന് മണ്ഡല പര്യടനം തുടരും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് പൊതുപരിപാടികളിലാണ് പങ്കെടുക്കുക.

Full View

വേകുന്നേരം അഞ്ചിന് ചേളാരിയില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കും. തുടര്‍ന്ന് കൊളപ്പുറത്തും കിഴക്കേതലയിലും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

ജോണി നെല്ലൂരും തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News