മിഠായിത്തെരുവ് തീപിടിത്തത്തിന് പിന്നില്‍ ഭൂമാഫിയ: വ്യാപാരി വ്യവസായി ഏകോപന സമിതി
Update: 2017-12-21 13:52 GMT
കടക്ക് തീ കൊളുത്തി ഓടിയ ആളെ വ്യാപാരികള്‍ കണ്ടിരുന്നുവെന്ന് ടി നസറുദ്ദീന്‍
മിഠായിത്തെരുവ് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. തീപിടിത്തത്തിനു പിന്നില്‍ ഭൂമാഫിയയാണ്. കോര്‍പറേഷനും ജില്ലാ ഭരണകൂടവും ഭൂമാഫിയക്ക് വേണ്ടി ഒത്തുകളിക്കുന്നു. കടക്ക് തീ കൊളുത്തി ഓടിയ ആളെ വ്യാപാരികള്‍ കണ്ടിരുന്നുവെന്നും നസറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു.