പരവൂര്‍ അപകടം: ഒരാള്‍ കൂടി മരിച്ചു
Update: 2017-12-21 20:05 GMT
പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മരണം 108 ആയി ഔദ്യോഗികമായി സ്ഥിരീകരിച്ചു.,
പരവൂര്‍ ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി പ്രകാശിന്റെ മൊഴിയെടുക്കും. അപകടം നടക്കുന്നതിന്റെ തലേ ദിവസം പൊലീസ് കമ്മീഷണറുടെ ചേംബറില്‍ വെച്ച് ചര്‍ച്ച നടന്നിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.