തിരുവമ്പാടി പിടിക്കാന്‍ മലയോരവികസന സമിതിയുമായി സഹകരിക്കാനൊരുങ്ങി സിപിഎം

Update: 2018-01-07 18:27 GMT
Editor : admin
തിരുവമ്പാടി പിടിക്കാന്‍ മലയോരവികസന സമിതിയുമായി സഹകരിക്കാനൊരുങ്ങി സിപിഎം
Advertising

തെരഞ്ഞെടുപ്പില്‍ മലയോരവികസനസമിതിയുമായി ചര്‍ച്ച നടത്തുമെന്ന് സി പി എം ജില്ലാസെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

Full View

തിരുവന്പാടിയില്‍ യു ഡി എഫിലെ പിണക്കം മുതലെടുക്കാന്‍ സി പി എം ഒരുങ്ങുന്നു. തെരഞ്ഞെടുപ്പില്‍ മലയോരവികസനസമിതിയുമായി ചര്‍ച്ച നടത്തുമെന്ന് സി പി എം ജില്ലാസെക്രട്ടറി പി മോഹനന്‍ പറഞ്ഞു. മലയോരവികസനസമിതിയും സി പി എമ്മും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഒന്നാണെന്നും ഈ സാഹചര്യത്തില്‍ ചര്‍ച്ച നടത്തുമെന്നുമാണ് സി പി എം നേതൃത്വം വ്യക്തമാക്കുന്നത്. സിപിഎമ്മുമായുളള ചര്‍ച്ചക്ക് തയ്യാറാണെന്ന് മലയോരവികസനസമിതി ചെയര്‍മാന്‍ ചാക്കോ കളപറന്പില്‍ പറഞ്ഞു.

തിരുവന്പാടി സീറ്റ് മുസ്ലീംലീഗിന് നല്കിയതിനെതിരെ താമരശ്ശേരി രൂപതയുടെ കീഴിലുളള മലയോരവികസന സമിതി രംഗത്തുണ്ട്. മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ ഒരു തരത്തിലും പിന്തുണയ്ക്കേണ്ട എന്ന നിലപാടാണ് സമിതിക്കുളളത്. അതുകൊണ്ട് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് മലയോരവികസനസമിതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സഭയ്ക്ക് കൂടി സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സി പി എം ആലോചിക്കുന്നത്. യു ഡി എഫിന് ആധിപത്യമുളള സീറ്റാണെങ്കിലും നിലവിലെ തര്‍ക്കം മുതലെടുത്ത് ആഞ്ഞ് പിടിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നുളളതാണ് സി പി എമ്മിന്‍റെ പ്രതീക്ഷ.

സി പി എമ്മുമായുളള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു മലയോരവികസനസമിതിയുടെ പ്രതികരണം. മലയോര വികസനസമിതിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് സഭയുടെ പിന്തണ ഉറപ്പുവരുത്തുകയാണ് സി പി എം ലക്ഷ്യമിടുന്നത്.ജോര്‍ജ്ജ് എം തോമസും പുതുപ്പാടി മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് ഗിരീഷ് ജോണും സി പി എമ്മിന്‍റെ പട്ടികയിലുണ്ട്. ജോര്‍ജ്ജ് എം തോമസിനാണ് ജില്ലാ കമ്മിറ്റി പ്രാധാന്യം നല്കുന്നതെങ്കിലും സഭയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന ആള്‍ എന്ന നിലയില്‍ ഗിരീഷ് ജോണ്‍ ഇടത് സ്ഥാനാര്‍ത്ഥിയായേക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയുളള സമരത്തിലുള്‍പ്പെടെ ഗിരീഷ് ജോണ്‍ സഭയുടെ ഒപ്പം മുന്‍ നിരയിലുണ്ടായിരുന്നു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News