ടി എന്‍ ജി പുരസ്‌കാരം സമ്മാനിച്ചു
രണ്ടാമത് ടിഎന്‍ജി പുരസ്‌കാരം കാസര്‍കോട് മടിക്കൈയില്‍ പുനരധിവാസ കേന്ദ്രം നടത്തുന്ന എംഎം ചാക്കോ ഏറ്റുവാങ്ങി.
സമൂഹ്യജീവിതം പുതുക്കിപ്പണിത മാധ്യമ പ്രവര്‍ത്തകനായിരുന്നു ടിഎന്‍ ഗോപകുമാറെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് ടിഎന്‍ജി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. രണ്ടാമത് ടിഎന്‍ജി പുരസ്‌കാരം കാസര്‍കോട് മടിക്കൈയില്‍ പുനരധിവാസ കേന്ദ്രം നടത്തുന്ന എംഎം ചാക്കോ ഏറ്റുവാങ്ങി.
കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് ജീവകാരുണ്യ മേഖലയിലെ മികവിന് ഏ!ര്‍പ്പെടുത്തിയ രണ്ടാമത് ടി എന്‍ ജി പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരത്തിനര്‍ഹനായത് നൂറു കണക്കിന് പേര്‍ക്ക് അഭയമാകുന്ന കാസര്‍കോട് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിന്റെ സ്ഥാപകനായ എം എം ചാക്കോ. രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇ ശ്രീധരനില്‍ നിന്ന് ചാക്കോ ഏറ്റുവാങ്ങി.
മാധ്യമമേഖലയിലെ ഏറ്റവും അര്‍ത്ഥവത്തായ ഇടപെടലായിരുന്നു ടിഎന്‍ജിയുടേതെന്ന് വിഎസ് അനുസ്മരിച്ചു. ദി ഹിന്ദു റീഡേഴ്‌സ് എഡിറ്റര്‍ എഎസ് പനീര്‍ശെല്‍വന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. നടന്‍ നെടുമുടി വേണു, ജൂറി ചെയര്‍മാന്‍ എസ്എം വിജയാനന്ദ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ടിഎന്‍ജിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.