മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സെന്ന് പ്രതിപക്ഷം

Update: 2018-02-28 00:04 GMT
Editor : admin | admin : admin
മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സെന്ന് പ്രതിപക്ഷം
Advertising

ഐഎഎസ് -ഐപിഎസ് തര്‍ക്കത്തിനിടെ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാകുന്നത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

മുഖൃമന്ത്രി പിണറായി വിജയന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സെന്ന് പ്രതിപക്ഷം. ശിഖണ്ഡികളേയും ചാവേറുകളേയും ഇറക്കി ഉദൃാേഗസ്ഥര്‍ കോടതികളില്‍ യുദ്ധംചെയ്യുകയാണന്നും ആരോപിച്ചു. വന്‍കിട അഴിമതിക്കേസുകള്‍ സ്വീകരിക്കില്ലെന്ന് നോട്ടീസ് പതിച്ച വിജിലന്‍സ് നിലപാടിനോട് മുഖൃമന്ത്രി എന്ത് നടപടി സ്വീകരിച്ചന്ന് ഭരണസ്തംഭനം ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വിഡി സതീശന്‍ ചോദിച്ചു.

Full View

ഭരണത്തിന് ഒച്ചിന്റെ വേഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉദൃോഗസ്ഥര്‍ക്കിടയില്‍ ചില്ലറ പ്രശ്നങ്ങളുണ്ടങ്കിലും ഭരണ സ്തംഭനം ഇല്ലെന്ന് മുഖൃമന്ത്രി മറുപടി നല്‍കി. വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച സംഭവം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐഎഎസ് -ഐപിഎസ് തര്‍ക്കത്തിനിടെ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാകുന്നത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News