സംസ്ഥാനത്ത് ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും തടസപ്പെട്ടു

Update: 2018-03-13 15:26 GMT
സംസ്ഥാനത്ത് ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും തടസപ്പെട്ടു

സംസ്ഥാനത്ത് 4,35,000 പെന്‍ഷന്‍കാരുണ്ട്. ഇതില്‍ ഇന്നലെ പണം നല്‍കിയത് 59,000 പേര്‍ക്കു മാത്രമാണ്. ചെറിയ തുക പെന്‍ഷനായി വാങ്ങുന്നവരാണ് ഇതില്‍ ....

സംസ്ഥാനത്തെ ശന്പള പെന്‍ഷന്‍ വിതരണം ഇന്നും താളം തെറ്റി. 139 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയത് 87 കോടി മാത്രം. 18 ട്രഷറികള്‍ക്ക് ഒരു രൂപപോലും ലഭിച്ചില്ല. ഇന്നലെ പണം കിട്ടാതിരുന്ന 12 ട്രഷറികളില്‍ അഞ്ചെണ്ണത്തിന് ഇന്നും പണം ലഭിച്ചില്ല. സാധാരണ ഗതിയില്‍ രണ്ടാം പ്രവര്‍ത്തി ദിവസം ശന്പളയിനത്തില്‍ 300 കോടിയും പെന്‍ഷന്‍ വിതരണത്തിനായി 150 കോടിയുമടക്കം ട്രഷറികളില്‍ വേണ്ടത് 450 കോടി രൂപയാണ്. പി

ന്‍വലിക്കല്‍ പരിധി 24000 ആയതിനാല്‍ 139 കോടിയാണ് സംസ്ഥാനം ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. ലഭിച്ചതാകട്ടെ വെറും 87 കോടി രൂപ മാത്രം. 18 ട്രഷറികള്‍ക്ക് ഒരുരൂപ പോലും ഇന്ന് ലഭിച്ചില്ല. ഇന്നലെ പണം ലഭിക്കാതിരുന്ന 12 ട്രഷറികളില്‍ അഞ്ചെണ്ണത്തില്‍ ഇന്നും സ്ഥിതി സമാനമാണ്. രാവിലെ ആറ് മണി മുതല്‍ പണം പിന്‍വലിക്കാനെത്തിയ പലരും ഇന്നും നിരാശരായാണ് മടങ്ങിയത്. ചില്ലറ ക്ഷാമവും കനത്ത തിരിച്ചടിയായി.

Tags:    

Similar News