പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡിജിപിയെ തള്ളി മുഖ്യമന്ത്രി, വിശദീകരണവുമായി കേന്ദ്രം

Update: 2018-03-14 10:52 GMT
Editor : admin
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡിജിപിയെ തള്ളി മുഖ്യമന്ത്രി, വിശദീകരണവുമായി കേന്ദ്രം

പരവൂര്‍ ദുരന്തം നടന്ന് രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തിയതെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്തിന് ഏറെ ആശ്വാസമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

പ്രധാനമന്ത്രിയുടെ കൊല്ലം സന്ദര്‍ശനത്തിന് വിശദീകരണവുമായി കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി. പരവൂര്‍ ദുരന്തം നടന്ന് രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒന്നിച്ചാണ് ആശുപത്രി സന്ദര്‍ശിച്ചത്. കേരള ഡിജിപി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

Advertising
Advertising

വെടിക്കെട്ടപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച ഡിജിപിയുടെ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്തിന് ഏറെ ആശ്വാസമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപിയുടെ അഭിപ്രായം സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

പരവൂര്‍ വെടിക്കെട്ട് ദുരന്തം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അപകട സ്ഥലം സന്ദര്‍ശിക്കുന്നതിനോടുള്ള എതിര്‍പ്പ് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായി ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ് വിവാദമായത്. ദ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊലീസ് സേന മുഴുകിയിരിക്കുമ്പോള്‍ മോദിയുടെയും രാഹുലിന്റെയും സന്ദര്‍ശനം കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതായിരുന്നു. വിഐപി കളുടെ സുരക്ഷയും സംരക്ഷണവും കൂടി ഉറപ്പാക്കാനുള്ള അമിത ബാധ്യത ഇത് പൊലീസുകാര്‍ക്ക് സമ്മാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News