മധുര മീനാക്ഷി അമ്മന്‍ കോവിലിന്റെ സമീപത്തെ കടകളില്‍ തീപിടുത്തം
Update: 2018-03-15 15:44 GMT
35 ഓളം കടകളില്‍ തീപിടുത്തം ഉണ്ടായി
തമിഴ്നാട് മധുര മീനാക്ഷി അമ്മന്‍ കോവിലിന്റെ സമീപത്തെ കടകളില്‍ തീപിടുത്തം. 35 ഓളം കടകളില്‍ തീപിടുത്തം ഉണ്ടായി. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. ആളപായമില്ല. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്.കല്‍മണ്ഡപത്തിന് സമീപത്തെ മ്യൂസിയത്തിലും ക്ഷേത്രത്തിലും സൂക്ഷിച്ചിരുന്ന പുരാതന വസ്തുക്കള്‍ക്ക് കേടുപാടു കള്‍ സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.