പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് ഗോഡൗണില്‍ തീപിടിത്തം; അട്ടിമറിസാധ്യത പരിശോധിക്കും
അട്ടിമറിസാധ്യത പരിശോധിക്കും. ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സ്ഥിരീകരിച്ചിട്ടില്ല.
പത്മനാഭ സ്വാമിക്ഷേത്രത്തിനടുത്ത് വസ്ത്ര വില്‍പ്പനശാലയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. തീ പടര്‍ന്ന് പിടിച്ച് രാജാധാനി ബില്‍ഡിംഗില്‍ സ്ഥിതി ചെയ്യുന്ന നിരവധി വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. അട്ടിമറിസാധ്യത പരിശോധിക്കും. ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സ്ഥിരീകരിച്ചിട്ടില്ല.
ഫയര്‍ഫോഴിസിന്റെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ക്കാണ് അന്വേഷണണ ചുമതല. തീ അണക്കുന്നതിനിടെ പുക ശ്വസിച്ച് ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. തീ പിടുത്തം ഉണ്ടായ സമയത്ത് തന്നെ അണക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും ശക്തമായ കാറ്റും കനത്ത പുകയും കാരണം വിജയിച്ചില്ല. വസ്ത്രവില്‍പ്പനശാലയുടെ ഗോഡൗണില്‍ പിടിച്ച തീ തൊട്ടപ്പുറത്തുള്ള കെട്ടിടങ്ങളിലേക്കും വ്യാപിച്ചു. കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞും വീണു. ഒരേ സമയം 15 ഓളം ഫയര്‍ഫോഴ്‌സുകള്‍ ശ്രമിച്ചിട്ടും തീ അണക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ആധുനിക സജ്ജീകരണങ്ങളുള്ള വാഹനം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷം കെട്ടിടത്തിനുള്ളില്‍ ആരും കുടങ്ങികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.