മദ്യ നയം പരാജയമെന്ന് ചെന്നിത്തല; പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് സുധീരന്‍

Update: 2018-03-25 17:55 GMT
മദ്യ നയം പരാജയമെന്ന് ചെന്നിത്തല; പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് സുധീരന്‍

മദ്യനയത്തില്‍ പുനരാലോചനക്ക് പ്രസക്തിയില്ലെന്ന് സുധീരന്‍ പറഞ്ഞു. യുഡിഫ് സര്‍ക്കാരിന്‍റെ മദ്യനയം സമൂഹത്തില്‍ ഫലമുണ്ടാക്കി

Full View

മദ്യനയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത. യുഡിഎഫിന്‍റെ മദ്യനയം ഗുണം ചെയ്തില്ലെന്നും നയം തിരുത്താന്‍ പാര്‍ട്ടി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ മദ്യനയം പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും വ്യക്തമാക്കി. മദ്യനയം തിരുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുബോഴാണ് കോണ്‍ഗ്രസിനുള്ളിലെ ഭിന്നത പുറത്ത് വന്നിരിക്കുന്നത്.

Advertising
Advertising

കലാകൌമുദിക്ക് നല്കിയ ഒരു ഭിമുഖത്തിലാണ് മദ്യനയം ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ഒരു വിഭാഗത്തിന് പ്രയോജനം ലഭിച്ചിട്ടുണ്ടാകാം എന്നാല്‍ പ്രയോജനം പൂര്‍ണ്ണമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി തിരുത്തല്‍ ആലോചിക്കേണ്ടതാണ്. വിഷയം പാര്‍ട്ടിര്‍ച്ച ചെയ്യുബോള്‍ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ മദ്യനയം ഇപ്പോള്‍ പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് കെപിസിസി പ്രസിഡന്‍റിന്‍റെ വിഎം സുധീരന്‍റെ നിലപാട് .വിഷയം ചെന്നിത്തലയുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.

യുഡിഎഫ് ഭരണകാലത്തും മദ്യനയത്തില്‍ സമവായ നിലപാടാണ് ചെന്നിത്തല സ്വകീരിച്ചിരുന്നത്. പൂട്ടിയ 418 ബാറില്‍ നിലവാരമുള്ളവ പരിശോധിച്ച് തുറക്കണമെന്ന ചെന്നിത്തലയുടെ ഫോര്‍‍മുല അന്ന് സുധീരന്‍ തള്ളിയിരുന്നു. ടൂറിസം മേഖലയില്‍ തിരിച്ചടി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി മദ്യനയം തിരുത്താന്‍ സര്ക്കാര്‍ തയ്യാറെടുക്കുബോഴാണ് മദ്യനയത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്ത് വന്നരിക്കുന്നത്.

മദ്യനയമാണ് തിരഞ്ഞുടപ്പ് തോല്‍വിക്ക് കാരണമെന്ന് മുസ്ലീംലീഗിന് അഭിപ്രായമില്ലന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഡിഎഫ് മദ്യനയത്തിൽ നിലപാടെടുത്തത്.ഇനി മാറ്റം വരുത്തണമെങ്കിലും യുഡിഎഫ് തീരുമാനിക്കണം.മദ്യനയം ശരിയാണന്ന നിലപാടാണ് ഇപ്പോള്‍ ലീഗിനുള്ളതെന്നും കെപിഎ മജീദ് തൃശ്ശൂരിൽ പറഞ്ഞു.

Tags:    

Similar News