'അച്ഛാദിന്‍ അല്ല, ബച്ചാദിന്‍; നേട്ടമുണ്ടാക്കിയത് അമിത്ഷായുടെ മകന്‍' കോടിയേരി

Update: 2018-04-05 16:13 GMT
Editor : Muhsina
'അച്ഛാദിന്‍ അല്ല, ബച്ചാദിന്‍; നേട്ടമുണ്ടാക്കിയത് അമിത്ഷായുടെ മകന്‍' കോടിയേരി

അമിത്ഷായുടെ മകന്റെ കമ്പനി കോടികളുടെ നേട്ടമുണ്ടാക്കിയത് ഇതിന് തെളിവാണ്. കേരളത്തിലെ ബിജെപിക്കാര്‍, വീട്ടില്‍ മോദിയുടെ പടം വെച്ച് രണ്ടായിരത്തിന്റെ കള്ളനോട്ട് അടിക്കുകയാണെന്നും..

അച്ചാ ദിന്‍ വാഗ്ദാനം ചെയ്ത നരേന്ദ്രമോദിയുടെ ഭരണത്തില്‍ ബച്ചാ ദിന്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനജാഗ്രതാ യാത്രക്ക് മഞ്ചേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. അമിത്ഷായുടെ മകന്റെ കമ്പനി കോടികളുടെ നേട്ടമുണ്ടാക്കിയത് ഇതിന് തെളിവാണ്. കേരളത്തിലെ ബിജെപിക്കാര്‍, വീട്ടില്‍ മോദിയുടെ പടം വെച്ച് രണ്ടായിരത്തിന്റെ കള്ളനോട്ട് അടിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News