സികെ വിനീതിന് സര്‍ക്കാര്‍ ജോലി, പിയു ചിത്രക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം

Update: 2018-04-17 03:02 GMT
Editor : Jaisy
സികെ വിനീതിന് സര്‍ക്കാര്‍ ജോലി, പിയു ചിത്രക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം

പരിശീലനത്തിന് പ്രതിമാസം 10000രൂപ അലവൻസും ഭക്ഷണ അലവൻസായി ദിനേന 500 രൂപയും അനുവദിക്കാനാണ് തീരുമാനം

കായികതാരം പി.യു ചിത്രക്ക് സാമ്പത്തിക സഹായം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. പരിശീലനത്തിനായി പ്രതിമാസം 25000 രൂപയാണ് ചിത്രക്ക് അനുവദിച്ചിട്ടുളളത്. ഫുട്ബോൾ താരം സി.കെ വിനീതിനെ സർക്കാർ സർവീസിൽ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Full View

ചിത്രക്ക് പരിശീലനത്തിന് പ്രതിമാസം 10000രൂപ അലവൻസും ഭക്ഷണ അലവൻസായി ദിനേന 500 രൂപയും അനുവദിക്കാനാണ് തീരുമാനം. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിട്ടും ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് അത്‍ലറ്റ് ഫെഡറേഷൻ ചിത്രയെ വിലക്കിയിരുന്നു. ഈ തിരിച്ചടികൾക്കിടയിലാണ് ചിത്രക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുന്നത്.

ഫുട്ബോൾ താരം സികെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് സമാനമായ തസ്തികയിൽ ജോലി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ ഏജീസ് ഓഫീസിൽ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജറില്ലെന്ന കാരണത്താൽ പിരിച്ചുവിട്ടിരുന്നു. വിനീതിനെ തിരിച്ചെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പകരം ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News