ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വ്യാപക ആള്‍മാറാട്ടം

Update: 2018-04-19 02:55 GMT
Editor : admin
ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വ്യാപക ആള്‍മാറാട്ടം
Advertising

മലപ്പുറം ജില്ലയില്‍നിന്ന് രണ്ട് ദിവസത്തിനിടെ 10 വിദ്യാര്‍ഥികളെയാണ് ആള്‍മാറാട്ടം നടത്തിയതിന് പിടികൂടിയത്.

Full View

ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷയില്‍ വ്യാപകമായി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്നു. മലപ്പുറം ജില്ലയില്‍നിന്ന് രണ്ട് ദിവസത്തിനിടെ 10 വിദ്യാര്‍ഥികളെയാണ് ആള്‍മാറാട്ടം നടത്തിയതിന് പിടികൂടിയത്.

ഇന്നലെ നടന്ന സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍സെക്കണ്ടറി സ്കൂളിലെ 4 കുട്ടികളെ പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്നാണ് ജില്ലയിലെ പരീക്ഷ നടക്കുന്ന സ്കൂളുകളില്‍ പരിശോധന കര്‍ശനമാക്കിയത്. ഇന്ന് നടന്ന ഇംഗ്ലീഷ് സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ 6 വിദ്യാര്‍ഥികളെ പിടികൂടി. വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിയെ പിടികൂടി. ഈ വിദ്യാര്‍ഥി ഇരിമ്പിലം ഹയര്‍ സെക്കന്ററി സ്കൂളിലാണ് പഠിച്ചിരുന്നത്. മാവണ്ടിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നും ആള്‍മാറാട്ടം നടത്തിയതിന് 5 പേരെ പിടികൂടി.

ഫോട്ടോ മാറ്റിയാണ് ആള്‍മാറാട്ടം നടത്തുന്നത്. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളാണ് സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷക്ക് എത്തുന്നത്. ആള്‍മാറാട്ടം നടത്തിയവര്‍ക്കെതിരെയും പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാവും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News