നഴ്സിങ് വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവം: കര്‍ണാടക മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

Update: 2018-04-21 21:07 GMT
Editor : Sithara

കല്‍ബുറഗിയിലെ അല്‍ ഖമര്‍ നേഴ്സിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി അശ്വതി റാഗിങിനിരയായ സംഭവത്തില്‍ കര്‍ണാടക മുഖമന്ത്രി സിദ്ധരാമയ്യ പോലീസിനോട് റിപ്പോര്‍ട്ട് തേടി

Full ViewFull View

കല്‍ബുറഗിയിലെ അല്‍ ഖമര്‍ നേഴ്സിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി അശ്വതി റാഗിങിനിരയായ സംഭവത്തില്‍ കര്‍ണാടക മുഖമന്ത്രി സിദ്ധരാമയ്യ പോലീസിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണ പുരോഗതി സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അശ്വതിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുള്ള സന്നദ്ധത ജെഡിറ്റി ഇസ്ളാം ഓര്‍ഫനേജ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Advertising
Advertising

പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന കല്‍ബുറഗി ഡിവൈഎസ്പി ജാനവി ഇന്നു സന്ധ്യയോടെയാവും കോഴിക്കോടെത്തുക. അന്വേഷണ സംഘത്തിലെ ഒമ്പത് പേര്‍ രണ്ട് ദിവസം മുമ്പേ കോഴിക്കോട് എത്തിയിട്ടുണ്ട്. ഇവരുമായി ചര്‍ച്ച ചെയ്തതിനു ശേഷമാകും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ മൊഴിയെടുക്കുന്ന സമയം നിശ്ചയിക്കുക. അശ്വതിക്കൊപ്പം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശി ശില്‍പ്പ ജോസിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ കഴിഞ്ഞ ദിവസം എറണാകുളത്തെ ബന്ധുവീട്ടിലുണ്ടായിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. ശില്‍പ്പയെ പിടികൂടുന്നതിനായി കേരളാ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രണ്ട് ദിവസം കേരളത്തില്‍ തങ്ങുന്ന സംഘം സംഭവം സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി എസ്‍പിക്ക് സമര്‍പ്പിക്കും. നേരത്തെ അറസ്റ്റിലായ ആതിര, ലക്ഷ്മി, കൃഷ്ണപ്രിയ എന്നിവര്‍ കലബുറഗി സെന്‍ട്രല്‍ ജയിലിലാണുള്ളത്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News