സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ചര ലക്ഷം, അംഗീകരിക്കില്ലെന്ന് എംഇഎസ്

Update: 2018-04-22 01:30 GMT
Editor : Subin
സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ചര ലക്ഷം, അംഗീകരിക്കില്ലെന്ന് എംഇഎസ്

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ അഞ്ചരലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 20ലക്ഷം ലക്ഷമാണ് ഫീസ്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്

എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ഒരേഫീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാനേജ്‌മെന്റുകള്‍ 10 ലക്ഷം രൂപയാണ് ഫീസായി ആവശ്യപ്പെട്ടിരുന്നത്. തീരുമാനം സ്വാഗതാര്‍ഹമെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. അതേസമയം തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് എംഇഎസ് പ്രതിനിധി ഫസല്‍ഗഫൂര്‍ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News