നടിയെ ആക്രമിച്ച കേസ്; എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്

Update: 2018-04-22 11:38 GMT
Editor : Jaisy
നടിയെ ആക്രമിച്ച കേസ്; എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്

ജയിലില്‍ ഫോണുപയോഗിക്കുന്‍ പള്‍സര്‍ സുനിക്ക് അധികൃതരുടെ സഹായമുണ്ടായോ എന്ന്‍ ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി

Full View

നടിയെ ആക്രമിച്ച കേസില്‍ ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. ജയിലില്‍ ഫോണുപയോഗിക്കാന്‍ പള്‍സര്‍ സുനിക്ക് അധികൃതരുടെ സഹായമുണ്ടായോ എന്ന്‍ ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങി. എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല.

ജയിലിനുളളില്‍ വെച്ച് പള്‍സര്‍ സുനി കൂട്ടാളികളുമൊത്ത് ഗൂഡാലോചന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനായി മൊബൈല്‍ ഫോണുപയോഗിച്ച് പലരെയും വിളിച്ചു. ജയിലിനുള്ളില്‍ ഫോണുപയോഗിക്കാന്‍ സഹായം ചെയ്തത് ആരാണെന്നാണ് ജില്ലാ ജയില്‍ സൂപ്രണ്ട് അന്വേഷിക്കുക. സുനിയുടെ സഹ തടവുകാരന്‍ വിഷ്ണുവിന് ഫോണ്‍ ഒളിച്ച് കടത്താന്‍ സഹായം നല്‍കിയതാരാണെന്നും അന്വേഷിക്കും. സുനി ജയിലില്‍ നിന്നാണ് ഫോണുപയോഗിച്ചതെന്ന റിപ്പോര്‍ട്ട് പൊലീസ് ജയില്‍ വകുപ്പിന് കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലായതിന് ശേഷവും പള്‍സര്‍ സുനി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് നിഗമനം. ഇതിനായി ഫോണും കത്തും മുഖേന ആശയ വിനിമയം നടത്തി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരെയെല്ലാം ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കേരളത്തിന് പുറത്തുള്ള ദിലീപ് തിരച്ചെത്തിയാലുടന്‍ പോലീസില്‍ മൊഴി നല്‍കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News