മാവോയിസ്റ്റുകള്‍ വനത്തിനകത്ത് യോഗം ചേരുന്ന ദൃശ്യങ്ങള്‍ പുറത്ത്

Update: 2018-04-23 23:51 GMT
മാവോയിസ്റ്റുകള്‍ വനത്തിനകത്ത് യോഗം ചേരുന്ന ദൃശ്യങ്ങള്‍ പുറത്ത്

പതാക ഉയര്‍ത്തിയ ശേഷം നേതാവ് പ്രസംഗിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

Full View

മാവോയിസ്റ്റുകള്‍ വനത്തിനകത്ത് ആയുധങ്ങളേന്തി യോഗം ചേരുന്ന ദൃശ്യങ്ങള്‍ പുറത്ത്. നിലമ്പൂര്‍ വനത്തിനകത്ത് നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പതാക ഉയര്‍ത്തിയ ശേഷം നേതാവ് പ്രസംഗിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. നിലമ്പൂര്‍ വനത്തിനകത്ത് നടന്നതാണ് ഈ പരിപാടിയെന്നാണ് പൊലീസ് വാദം. എന്നാല്‍ പ്രസംഗവും പ്രതിജ്ഞയും മലയാളത്തിലല്ല.

ഭരണകൂടത്തെ വിശ്വസിക്കരുതെന്നും പോരാട്ടം തുടരണമെന്നും പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളുടെ ഷെഡ്ഡില്‍ നിന്നും മുപ്പതിലധികം പെന്‍ഡ്രൈവുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിടുന്നതെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Similar News