'എന്റെ വാക്കുകളിലെ കുത്തും കോമയും ചാനലുകാര്‍ കണ്ടില്ല'; നാക്കുപിഴയില്‍ സുധാകരന്റെ വിശദീകരണം

Update: 2018-04-23 08:22 GMT
Editor : admin
'എന്റെ വാക്കുകളിലെ കുത്തും കോമയും ചാനലുകാര്‍ കണ്ടില്ല'; നാക്കുപിഴയില്‍ സുധാകരന്റെ വിശദീകരണം

അഞ്ജു ബോബി ജോര്‍ജിനെ കായിക മന്ത്രി ഇപി ജയരാജന്‍ അപമാനിച്ചതായുള്ള ആരോപണത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാരകരനെ നാക്കുപിഴ വെട്ടിലാക്കിയത് സോഷ്യല്‍മീഡിയയിലെ ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്.

അഞ്ജു ബോബി ജോര്‍ജിനെ കായിക മന്ത്രി ഇപി ജയരാജന്‍ അപമാനിച്ചതായുള്ള ആരോപണത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാരകരനെ നാക്കുപിഴ വെട്ടിലാക്കിയത് സോഷ്യല്‍മീഡിയയിലെ ട്രോളന്‍മാര്‍ ആഘോഷിക്കുകയാണ്. അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചാണ് സുധാകരന്‍ പുലിവാല് പിടിച്ചത്. ''അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജു മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണ്'' - ജയരാജനെതിരെ ആഞ്ഞടിച്ച് സുധാകരന്‍ പറഞ്ഞു. ഇതില്‍ വിശദീകരണവുമായി എത്തിയ സുധാകരന്‍ അഞ്ജുവിന്റെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും ആ കുടുംബത്തിലെ ഓരോരുത്തരേയും തനിക്ക് അറിയാമെന്നും പറഞ്ഞു. തന്റെ വാക്കുകളിലെ കുത്തും കോമയും കാണാതെ കണ്ണുമടച്ചാണ് തനിക്കെതിരെ വിമര്‍ശനവുമായി മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ആയുധമെടുത്തതെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു.

Advertising
Advertising

കെ സുധാകരൻ

"ഇതാണെടാാ അന്തം കമ്മികളേ സുധാകരൻ..കണ്ണുതുറന്നു കാണൂ..ചെവികൂർപ്പിച്ചു കേൾക്കൂ.... നാക്ക്‌ പിഴച്ചു എന്നുള്ള പ്രചാരണത്തിന് സുധാകരന്റെ പ്രതികരണം .

Posted by IYC Peravoor on Thursday, June 9, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News