ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം; ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു
മുഴുവന്‍ സഹകരണസംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വം ഉണ്ടായിരുന്നു
ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം നിജപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു. മുഴുവന്‍ സഹകരണസംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കി, പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ സംഘങ്ങള്‍ക്കും മാത്രമായി അംഗത്വം നിജപ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജികള്‍ സിംഗിള്‍ ബഞ്ച് തള്ളി. ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണ സമിതി പിരിച്ചുവിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഈ ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തി അംഗത്വം പിന്നീട് നിജപ്പെടുത്തി. കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായാണ് ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.