നഴ്സിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം: പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം

Update: 2018-05-02 15:01 GMT
Editor : Sithara

ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്‍പില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന നഴ്സിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘവും സമരം ചെയ്യുന്ന നഴ്സുമാരും തമ്മില്‍ സംഘര്‍ഷം.

ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്‍പില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന നഴ്സിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘവും സമരം ചെയ്യുന്ന നഴ്സുമാരും തമ്മില്‍ സംഘര്‍ഷം. തര്‍ക്കത്തിനൊടുവില്‍ നഴ്സ് ആന്‍ ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റി. പ്രതികാര നടപടി പിന്‍വലിക്കുന്നതിനും നിയമപ്രകാരമുള്ള ശമ്പളം ലഭിക്കുന്നതിനുമായി നഴ്സുമാരുടെ സമരം തുടരുന്നു.

Advertising
Advertising

Full View

രാവിലെ 10 മണിയോടെയാണ് പൊലീസ് സംഘം സമരപ്പന്തലിലെത്തി നിരാഹാരമനുഷ്ഠിക്കുന്ന ആന്‍ ഷെറിനെ അറസ്റ്റു ചെയ്യുകയാണെന്നറിയിച്ചത്. എന്നാല്‍ അറസ്റ്റ് അനുവദിക്കില്ലെന്ന് നഴ്സുമാര്‍ പറഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. നഴ്സുമാരുടെ സമ്മതമില്ലാതെ അറസ്റ്റു ചെയ്യാനനുവദിക്കില്ലെന്നും പുരുഷന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍ കയറരുതെന്നും പറഞ്ഞ നാട്ടുകാരും സമരക്കാരെ പിന്തുണച്ചതോടെ പൊലീസ് പിന്‍വാങ്ങി. ചേര്‍ത്തല സി ഐയും എസ് ഐയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ പിന്നീട് സമരക്കാരോട് സംസാരിക്കുകയും എസ്ഐ ആന്‍ ഷെറിനെ അറസ്റ്റ് ചെയ്ത് ചേര്‍ത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ആശ നിരാഹാര സമരം ആരംഭിച്ചു

കെ വി എം ആശുപത്രിയില്‍ നഴ്സുമാര്‍ സമരം ആരംഭിച്ച് 53 ദിവസവും നിരാഹാര സമരം ആരംഭിച്ച് 4 ദിവസവും പൂര്‍ത്തിയായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News