കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; യുവതീയുവാക്കളെ അടിച്ചോടിച്ചു

Update: 2018-05-03 23:43 GMT
Editor : Sithara
കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; യുവതീയുവാക്കളെ അടിച്ചോടിച്ചു

മറൈന്‍ ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിച്ചു

കൊച്ചിയില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ 20 ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Full View

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം തടയുക, മറൈന്‍ ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ശിവസേനക്കാരുടെ അതിക്രമം.
മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതിയുവാക്കളെയെല്ലാം ശിവസേന പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഇവരെ രൂക്ഷമായ ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ട് പൊലീസും ഇവിടെ നില്‍പ്പുണ്ടായിരുന്നു.

Advertising
Advertising

സംഭവം വിവാദമായതോടെ ശിവസേന ജില്ലാ പ്രസിഡന്റ് ദേവന്‍ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ്ചെയ്തു. ഇവരടക്കം 20 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും എടുത്തിട്ടുണ്ട്. ഇതിനിടെ ശിവസേന പ്രവര്‍ത്തക‍ര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.

ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. കൊച്ചി സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. സ്ഥലത്തുണ്ടായിരുന്ന എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. എ ആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News