ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

Update: 2018-05-03 19:18 GMT
Editor : admin
ശ്രീറാം വെങ്കിട്ടരാമനെ മാറ്റി
Advertising

എംപ്ലോയ്മെന്റ് ഡയറക്ടറായാണ് പുതിയ നിയമനം. മാനന്തവാടി സബ്കളക്ടര്‍ക്കാണ് ദേവികുളത്തേക്ക് പുതിയ നിയമനം.

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി, പുതിയ നിയമനം സ്ഥാനകയറ്റത്തോടെ എപ്ലോയിമെന്‍റ് ഡയറക്ടറായി. മാനന്തവാടി സബ്കളക്ടറെ ദേവികുളം സബ് കളക്ടറായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം ശക്തമായി രംഗതെത്തിയിരുന്നു. സിപിഎം - സിപിഐ തുറന്ന പോരിനും ഇത് കാരണമായിരുന്നു.

സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലംമാറ്റമെന്നും ഇതില്‍ അപാകതയൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. സിപിഐക്ക് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടിയായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്. മൂന്നാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വിട്ടുനിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ സിപിഎം - സിപിഐ പോരിന് ആക്കം കൂട്ടാന്‍ ഈ തീരുമാനം വഴിവച്ചേക്കും.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News