സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല; ചര്‍ച്ച വിജയകരമെന്ന് വ്യവസായ മന്ത്രി

Update: 2018-05-03 23:40 GMT
Editor : Muhsina
സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല; ചര്‍ച്ച വിജയകരമെന്ന് വ്യവസായ മന്ത്രി

പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റണമെന്നതടക്കമുള്ള പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച വിജയമായിരുന്നുവെന്നും വീട് നഷ്ടപ്പെടുന്നവര്‍ക്ക്..

ഗെയില്‍ സമരം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമവായമായില്ല. പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റണമെന്നതടക്കമുള്ള പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച വിജയമായിരുന്നുവെന്നും വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്നും വ്യവസായ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.സമരം തുടരണമോയെന്ന് നാളെ സമരസമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.

Advertising
Advertising

Full View

ഭൂ വിനിയോഗ വില വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പിക്കിലാക്കും. നഷ്ടപരിഹാരം കാലതാമസമില്ലാതെ നല്‍കും, പഞ്ചായത്ത് ലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിക്കും എന്നിവയായിരുന്നു സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ നല്‍കിയ ഉറപ്പ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി. എന്നാല്‍ അലൈന്‍മെന്‍റ് മാറ്റണമെന്ന സമരസമിതിയുടെ ആവശ്യം അംഗീകരിച്ചില്ല.

പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് യുഡിഎഫ് എംപിമാര്‍ വ്യക്തമാക്കി. ചര്‍ച്ച വിജയമാണെന്ന മന്ത്രിയുടെ അവകാശവാദം സമരസമിതിയും തള്ളി. ഭാവി പരിപാടികള്‍ നാളെ വൈകുന്നരം ചേരുന്ന സമരസമിതി യോഗത്തില്‍ തീരുമാനിക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News