പാതയോരങ്ങളിലെ മദ്യവില്‍പ്പന: ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Update: 2018-05-04 11:02 GMT
പാതയോരങ്ങളിലെ മദ്യവില്‍പ്പന: ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
Advertising

തമിഴ്നാട്, പുതുച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരള ബീവറേജസ് കോര്‍പ്പറേഷനും ഹരജി നല്‍കിയിട്ടുണ്ട്. ഈ മാസം..

ദേശീയ സംസ്ഥാന പാതകളുടെ അ‍ഞ്ഞൂറ് കിലോമീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന പാടില്ലെന്ന ഉത്തരവില്‍ വിശദീകരണം തേടി സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. റീട്ടൈല്‍ മദ്യവില്‍പന മാത്രമാണോ സുപ്രീംകോടതി നിരോധിച്ചത്, ബാര്‍ ഹോട്ടലുകള്‍ക്കും വിലക്ക് ബാധകമാണോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ഹരജികളില്‍ ആവശ്യപ്പെടുന്നു.

ബാര്‍ ഹോട്ടലുകള്‍ക്ക് സുപ്രീംകോടതി വിധി ബാധകമല്ലെന്ന് നേരത്തെ അറ്റോര്‍ണി ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. തമിഴ്നാട്, പുതുച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരള ബീവറേജസ് കോര്‍പ്പറേഷനും ഹരജി നല്‍കിയിട്ടുണ്ട്. ഈ മാസം മുപ്പത്തിയൊന്ന് വരെയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കോടതി നല്‍കിയ സമയപരിധി.

Writer - ബഷീർ മുളിവയൽ

Writer

Editor - ബഷീർ മുളിവയൽ

Writer

Muhsina - ബഷീർ മുളിവയൽ

Writer

Similar News