'ഞങ്ങളുടെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാൻ എം. സ്വരാജ് വരേണ്ട'; വി.ഡി സതീശൻ

ഗുരുവായൂർ അമ്പലത്തിലെ തിരുവാഭാരണം മോഷണത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു

Update: 2025-12-06 13:20 GMT

മലപ്പുറം: കോൺഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാൻ എം. സ്വരാജ് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണകൊള്ളക്കേസിൽ പ്രതികൾക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയംകൊണ്ടാണെന്നും സതീശൻ പറഞ്ഞു.

പ്രതികളായ സിപിഎം നേതാക്കൾ മറ്റു നേതാക്കളുടെ പേര് പറയുമോ എന്ന് പേടി. ഗുരുവായൂർ അമ്പലത്തിലെ തിരുവാഭാരണം മോഷണത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മേൽ ശാന്തിയെ കുടുക്കാനാണ് ശ്രമിച്ചത്. സാധാരണ കള്ളൻമാരാണ് മോഷ്ടിച്ചത്. മണകിണർ വൃത്തിയാക്കുന്നത്തിനിടെ തിരുവാഭരണം തിരിച്ചുകിട്ടി. ഇതിന്റെ പേരിൽ കെ.കരുണാകരൻ തിരുവാഭരണം മോഷ്ടിച്ചു എന്ന് സിപിഎം പ്രചരിപ്പിച്ചുവെന്നും സതീശന്റെ മറുപടി.

Advertising
Advertising

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി എടുത്തത് ഒരു പരാതി പോലുമില്ലാതെയെന്നും സതീശൻ. പരാതി വന്ന ഉടനെ തന്നെ കോൺഗ്രസ് പുറത്താക്കി. എംഎൽഎ സ്ഥാനം രാജിവെപ്പിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ ഇപ്പോൾ പാർട്ടിയിൽ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ മറുപടി. എൽദോസ് കുന്നപ്പള്ളിയുടെയും വിൻസെന്റിന്റെയും കേസ് വേറെ തരത്തിലുള്ളതാണ്. എൽദോസിന് ഉടൻ തന്നെ ജാമ്യവും കിട്ടിയെന്നും സതീശന്റെ പ്രതികരണം.

ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കും അദ്ദേഹം മറുപടി നൽകി. 2019 വരെ ജമാഅത്തെ ഇസ്‌ലാമിയെ കൂടെ നിർത്തിയത് സിപിഎം. പിണറായി ജമാഅത്തെ ഇസ്‌ലാമിയുടെ അമീറുമായി കൂടിക്കാഴ്ച്ച നടത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനത്ത് നിരവധി തവണ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയെന്നുമാണ് സതീശന്റെ മറുപടി.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News