തരിശ് നിലങ്ങള്‍ കൃഷി ചെയ്യണം: കൃഷി വകുപ്പിനെതിരെ സിപിഎം പ്രമേയം

Update: 2018-05-04 03:55 GMT
Editor : Sithara
തരിശ് നിലങ്ങള്‍ കൃഷി ചെയ്യണം: കൃഷി വകുപ്പിനെതിരെ സിപിഎം പ്രമേയം
Advertising

മെത്രാന്‍ കായലില്‍ കൃഷി ഇറക്കിയെങ്കിലും ബാക്കിയുള്ള സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷക സംഘത്തിന്റെയും ആരോപണം

കോട്ടയം ജില്ലയില്‍ തരിശ് നിലങ്ങളില്‍ കൃഷി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിനെതിരെ സിപിഎം രംഗത്ത്. മെത്രാന്‍ കായലില്‍ കൃഷി ഇറക്കിയെങ്കിലും ബാക്കിയുള്ള സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷക സംഘത്തിന്റെയും ആരോപണം. കൃഷി വകുപ്പിനെതിരെ സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രമേയവും പാസാക്കുന്നുണ്ട്.

Full View

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കേരളത്തിലെ വിവിധയിടങ്ങളില്‍ കൃഷിയിറക്കി വിജയിപ്പിച്ചിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് കോട്ടയം ജില്ലയിലെ മെത്രാന്‍ കായലില്‍ കൃഷിയിറക്കിയതായിരുന്നു. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും രണ്ട് തവണ ഇവിടെ കൃഷിയിറക്കി. എന്നാല്‍ ജില്ലയിലെ തരിശ് കിടക്കുന്ന മറ്റ് സ്ഥലങ്ങളില്‍ കൃഷി നടത്തുന്നില്ലെന്ന ആരോപണം ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരുകയാണ് സിപിഎമ്മും കര്‍ഷക സംഘവും. ലോക്കല്‍ സമ്മേളനങ്ങളില്‍ റവന്യു വകുപ്പിനെതിരെ പ്രമേയങ്ങളും പാസാക്കുന്നുണ്ട്.

തരിശ് കിടക്കുന്ന പല സ്ഥലങ്ങളും ഭൂമാഫിയ കയ്യേറുന്നതായും ആരോപണം ഉയരുന്നുണ്ട്. കൃഷി ചെയ്യാന്‍ കൃഷി വകുപ്പ് തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭമടക്കമുള്ള പരിപാടികളെ കുറിച്ചും സിപിഎം ആലോചിക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News