പോലീസിന് യു.ഡി.എഫ് കാലത്തെ ഹാങ് ഓവര്‍; പിണറായി വിജയന്‍

Update: 2018-05-06 16:13 GMT
Editor : Ubaid
പോലീസിന് യു.ഡി.എഫ് കാലത്തെ ഹാങ് ഓവര്‍; പിണറായി വിജയന്‍

പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പഴയതിന്റെ ഹാങ്ഓവര്‍ കൊണ്ടായിരിക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു

Full View


സർക്കാരിന്റെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് നടക്കാൻ പാടില്ലാത്ത പല സംഭവങ്ങളും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായെന്ന് അദ്ദേഹം സമ്മതിച്ചു. എല്‍ഡിഎഫ് നയം ചില പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് കാരണം. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പഴയതിന്റെ ഹാങ്ഓവര്‍ കൊണ്ടായിരിക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

അസാധരണമായ കുറ്റങ്ങൾക്ക് മാത്രമേ യുഎപിഎ ചുമത്താവൂ എന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിൽ തെറ്റില്ല. എൽ.ഡി.എഫ് - യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് അദ്ദേഹം ഡി.ജി.പിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ ഉപദേശകനാക്കുന്നതിൽ എന്താണ് തെറ്റ്?- മുഖ്യമന്ത്രി ചോദിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരേ കാപ്പ നിയമം ചുമത്തരുതെന്നും മൂന്നാം മുറ പാടില്ലെന്നും പരാതിയുമായി വരുന്ന ജനങ്ങളോട് പോലീസുകാർ മോശമായി പെരുമാറരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പോലീസ് ഡാറ്റാ ബാങ്ക് എത്രയും വേഗത്തിൽ തയാറാക്കും. ഭീകര സംഘടനകളിൽ മലയാളികൾ ചേർന്ന സംഭവവുമായി ബന്ധപ്പെട്ട കാണാതായവരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News