ഗൃഹനാഥന്റെ വെട്ടേറ്റ് ഭാര്യയും മകനും മരിച്ചു

Update: 2018-05-07 16:11 GMT
Editor : Sithara
ഗൃഹനാഥന്റെ വെട്ടേറ്റ് ഭാര്യയും മകനും മരിച്ചു

കല്ലൂര്‍ക്കാട് കോട്ടക്കുപുറത്തു വിശ്വനാണ് ഭാര്യയായ ഷീല (45), മക്കളായ വിപിൻ (20), വിഷ്ണു (22) എന്നിവരെ വെട്ടിപരിക്കേല്പിച്ചത്

ഗൃഹനാഥന്റെ വെട്ടേറ്റ് ഭാര്യയും മകനും മരിച്ചു. എറണാകുളം കലൂർക്കാട് ഏനാനെല്ലൂർ കോളനിയിലാണ് സംഭവം. കല്ലൂർക്കാട് കോട്ടക്കുപുറത്തു വിശ്വനാണ് ഭാര്യയായ ഷീല (45), മക്കളായ വിപിൻ (20), വിഷ്ണു (22) എന്നിവരെ വെട്ടി പരിക്കേല്പിച്ചത്. പരിക്കേറ്റ ഷീലയും വിപിനും മരിച്ചു.

സ്ഥിരം മദ്യപാനിയായ വിശ്വൻ ഇന്നും മദ്യപിച്ചു വീട്ടിലെത്തി. ഇക്കാര്യം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെയും മക്കളെയും ഇയാള്‍ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. സന്ധ്യയോടെയാണ് സംഭവം. വിവരമറിഞ്ഞ് എത്തിയവര്‍ വെട്ടേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിഷ്ണു വയറിനു ആഴത്തിലുള്ള മുറിവുമായി ഗുരുതരാവസ്ഥയിലാണ്. പ്രതി വിശ്വൻ ഒളിവിലാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News