കൊട്ടിയൂര്‍ പീഡനം; ദൈവത്തിന്‍റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാഅപരാധമെന്ന് മുഖ്യമന്ത്രി

Update: 2018-05-08 13:11 GMT
Editor : admin

വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആദ്യ കുട്ടിയുടെ മരണം പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും ചെന്നിത്തല

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാദര്‍ റോബിന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശം. ദൈവത്തിന്‍റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാ അപരാധമാണ്. ഈ വൈദികന് ക്രിമിനല്‍ മനസാണ്. പ്രതികള്‍ എത്ര ഉന്നതരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീപീഡന കേസുകളില്‍ കര്‍ശന നടപടി എടുക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Advertising
Advertising

Full View

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആദ്യ കുട്ടിയുടെ മരണം പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സാംസ്കാരിക തകര്‍ച്ചയെയാണ് കാണിക്കുന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം വാക്കൌട്ട് നടത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News