മുന്‍ സര്‍ക്കാരുകളുടെ കീഴ്‍വഴക്കങ്ങള്‍ മാറ്റുമെന്ന് മുഖ്യമന്ത്രി

Update: 2018-05-08 12:32 GMT
Editor : admin
മുന്‍ സര്‍ക്കാരുകളുടെ കീഴ്‍വഴക്കങ്ങള്‍ മാറ്റുമെന്ന് മുഖ്യമന്ത്രി

എല്ലാ മന്ത്രിസഭാ യോഗത്തിന് ശേഷവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന പതിവ് ഇനിയുണ്ടാവില്ല

Full View

ഇതുവരെയുണ്ടായിരുന്ന യുഡിഎഫ്- എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കീഴ്വഴക്കം മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം.എല്ലാ മന്ത്രിസഭാ യോഗത്തിന് ശേഷവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന പതിവ് ഇനിയുണ്ടാവില്ല. ആദ്യത്തെ ആറ് മാസം ആഴ്ചയില്‍ അ‍ഞ്ച് ദിവസവും തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന കര്‍ശന നിര്‍ദ്ദേശം മന്ത്രിമാര്‍ക്കെല്ലാം പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്.

1970-ലെ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്താണ് മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്ന രീതി തുടങ്ങിയത്. തുടക്കത്തില്‍ ചീഫ് സെക്രട്ടറിയായിരുന്നു മാധ്യമങ്ങളെ കണ്ടിരുന്നത്. പിന്നീടത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി മാറി. കാലക്രമേണ അച്യുതമേനോന്‍ തന്നെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങി.ഇക്കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെ ഈ രീതിയാണ് തുടര്‍ന്നത്. എന്നാല്‍ ഇന്നലെ അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മന്ത്രിസഭാ യോഗത്തിന് ശേഷവും മാധ്യമങ്ങളെ കാണുന്ന പതിവ് വേണ്ടന്നാണ് തീരുമാനിച്ചരിക്കുന്നത്.ആവശ്യമുള്ള സമയങ്ങളില്‍ മാത്രം കാണും.

മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം തൊട്ടുമുമ്പുള്ള ആഴ്ച നടക്കുന്ന രാഷ്ട്രീയ വിശയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കുന്നതും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു. മന്ത്രിസഭയെ ജനങ്ങള്‍ പ്രധാനമായും വിലയിരുത്തുന്ന ആദ്യത്തെ ആറുമാസം ആഴ്ചയില്‍ അഞ്ച് ദിവസവും മന്ത്രിമാരെല്ലാം തലസ്ഥാനത്ത് ഉണ്ടാകണമെന്ന നിര്‍ദ്ദേശവും പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News