നിയമന വിവാദം: കെ.ശ്രീമതിയെ തള്ളി പിണറായി

Update: 2018-05-09 14:35 GMT
Editor : Ubaid
നിയമന വിവാദം: കെ.ശ്രീമതിയെ തള്ളി പിണറായി

ഗൗരവമുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കുമെന്നും പിണറായി പറഞ്ഞു

Full View

ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് പിണറായി നയം വ്യക്തമാക്കിയത്. ഗൗരവമുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്, ഇക്കാര്യത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കുമെന്നും പിണറായി പറഞ്ഞു.

നിയമനത്തെ സംബന്ധിച്ച് അറിഞ്ഞിരുന്നു. എന്നാല്‍ ശ്രീമതി ടീച്ചര്‍ മരുമകളെയാണ് സ്റ്റാഫില്‍ നിയമിച്ചത് എന്ന കാര്യം പാര്‍ട്ടി അറിഞ്ഞിരുന്നില്ല. പേഴ്‌സണല്‍ സ്റ്റാഫില്‍ ആളുകളെ നിയമിക്കാന്‍ മന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍ സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ മാത്രമാണ് പ്രശ്‌നമുണ്ടായത്. പിന്നീട് ഇത് അനധികൃതമാണെന്നു കണ്ട് റദ്ദാക്കുകയായിരുന്നു.

നേരത്തെ, മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി തീരുമാന പ്രകാരമാണെന്ന് പി.കെ.ശ്രീമതി വാദിച്ചിരുന്നു. പേഴ്ണല്‍ സ്റ്റാഫിനെ മന്ത്രിക്ക് തീരുമാനിക്കാമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നുവെന്നും മരുമകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News