ചക്ലിയരെ അധിഷേപിച്ച കെ ബാബു എംഎല്‍എക്ക് വക്കീല്‍ നോട്ടീസ്

Update: 2018-05-09 02:03 GMT
ചക്ലിയരെ അധിഷേപിച്ച കെ ബാബു എംഎല്‍എക്ക് വക്കീല്‍ നോട്ടീസ്

ചക്ലിയര്‍ സമുദായംഗം ശിവരാജന്‍ ആണ് വക്കീല്‍ നോട്ടീസ് അയച്ചത്.

കെ ബാബു എംഎല്‍എക്ക് വക്കീല്‍ നോട്ടീസ്. ചക്ലിയരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് കെ ബാബു എംഎല്‍എക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ്പറയണെന്നാണ് ആവശ്യം. ചക്ലിയര്‍ സമുദായംഗം ശിവരാജന്‍ ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രസംഗത്തിലൂടെ തന്നെയും സമുദായത്തെയും അധിക്ഷേപിച്ചുവെന്ന് ശിവരാജന്‍ പറയുന്നു.

ചക്ലിയര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് മദ്യപിക്കാനാണെന്നായിരുന്നു കെ. ബാബു എംഎല്‍എയുടെ ആരോപണം.ചക്ലിയ യുവതി മേല്‍ജാതിക്കാരനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം അവര്‍ കോളനിയിലെ ക്ഷേത്രത്തില്‍ തന്നെയാണ് ഉണ്ടുറങ്ങുന്നത്. എന്നാല്‍, ചക്ലിയര്‍ മദ്യപിക്കാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ കഴിയുന്നത് എന്നായിരുന്നു കെ. ബാബു എംഎല്‍എയുടെ ആരോപണം

Writer - സക്കീര്‍ ഹുസൈന്‍

Media Person

Editor - സക്കീര്‍ ഹുസൈന്‍

Media Person

Alwyn - സക്കീര്‍ ഹുസൈന്‍

Media Person

Similar News