ഉണര്‍ത്തുപാട്ടുമായി ഒ രാജഗോപാല്‍

Update: 2018-05-09 17:41 GMT
Editor : admin
ഉണര്‍ത്തുപാട്ടുമായി ഒ രാജഗോപാല്‍

തനിക്കായുള്ള തെരഞ്ഞെടുപ്പ് ഗാനത്തിന്റെ റെക്കോഡിംഗ് കാണാന്‍ നേമത്തെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ സ്റ്റുഡിയോയിലെത്തി.

Full View

തനിക്കായുള്ള തെരഞ്ഞെടുപ്പ് ഗാനത്തിന്റെ റെക്കോഡിംഗ് കാണാന്‍ നേമത്തെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ സ്റ്റുഡിയോയിലെത്തി. തിരുവനന്തപുരം ബെന്‍സണ്‍ സ്റ്റുഡിയോയിലാണ് രാജഗോപാലിനായുള്ള തെരഞ്ഞെടുപ്പ് ഗാനം ഒരുക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് റെക്കോഡിംഗ് സ്റ്റുഡിയോകളിലും തിരക്കാണ്. തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഒരുങ്ങുമ്പോഴും സ്ഥാനാര്‍ഥികള്‍ പ്രചാരണ ചൂടിലാകും. എന്നാല്‍ നേമത്തെ സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ പ്രചാരണത്തിനിടയിലും പ്രചരണ ഗാനത്തിന്റെ റെക്കോഡിംഗ് കാണാന്‍ സമയം കണ്ടെത്തി.

ഉണര്‍ത്തുപാട്ട് എന്ന പേരിലാണ് രാജഗോപാലിനായുള്ള ആല്‍ബം ഒരുങ്ങുന്നത്. രാജഗോപാലിന്റെ മേന്മകള്‍ ഓരോന്നായി എടുത്ത് പറഞ്ഞാണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിനിടയിലും ആല്‍ബത്തിന്റെ റെക്കോഡിംഗ് കാണാന്‍ സ്ഥാനാര്‍ഥിയെത്തി.

വോട്ടര്‍മാരോടുള്ള രാജഗോപാലിന്റെ അഭ്യര്‍ഥനയോടെയാണ് ആല്‍ബം ആരംഭിക്കുന്നത്. അഭിലാഷ് വെള്ളയാണി രചിച്ച ഗാനം ചന്ദ്രന്‍ ബാബുവാണ് പാടിയിരിക്കുന്നത്. വോട്ടുറപ്പിക്കാന്‍ പാട്ടും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രാജഗോപാല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News