കണ്ണൂരില്‍ യുവതി ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചു

Update: 2018-05-09 13:59 GMT
Editor : admin
കണ്ണൂരില്‍ യുവതി ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചു

തലശേരി ഐഡിബിഐ ബാങ്കിനുള്ളിലാണ് തലശേരി പുന്നോല്‍ സ്വദേശിയായ വില്‍ന (25) വെടിയേറ്റ് മരിച്ചത്.

Full View

ബാങ്കിനുള്ളില്‍ ജീവനക്കാരിയായ യുവതി വെടിയേറ്റ് മരിച്ചു. തലശേരി ഐ.ഡി.ബി.ഐ ബാങ്കിനുള്ളിലാണ് തലശേരി പുന്നോല്‍ സ്വദേശിയായ വില്‍ന വിനോദ് (25) വെടിയേറ്റ് മരിച്ചത്. ഇന്നു രാവിലെ വില്‍ന ഓഫിസില്‍ എത്തിയ ഉടനെ ആയിരുന്നു അപകടം നടന്നത്. സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോക്ക് വൃത്തിയാക്കുന്നതിനിടെ അറിയാതെ വെടിപൊട്ടിയെന്നാണ് സുരക്ഷാ ജീവനക്കാരന്‍ ഹരീന്ദ്രന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News